ഗതാഗത നിയന്ത്രണം തുടരും
കൊട്ടിയോടി – ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റ – കുഞ്ഞിപ്പള്ളി – ചന്ദ്രോത്ത് മുക്ക് തോടിനു സമീപം പുനര്‍ നിര്‍മിച്ച കള്‍വര്‍ട്ടിന് അനുബന്ധമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ മൂന്നുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധനം തുടരുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചെറിയ വാഹനങ്ങള്‍ പാറേമ്മല്‍ പീടിക – കയ്യേരി റോഡുവഴി മദ്രസ റോഡില്‍ കൂടിയും വലിയ വാഹനങ്ങള്‍ ചെറുവാഞ്ചേരി – കല്ലുവളപ്പ് – ശ്രീനാരായണമഠം റോഡുവഴി മരപ്പാലം റോഡിലൂടെയും പോകണം.

