മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി
മുനമ്പം നിവാസികൾക്ക് ആശ്വാസം. അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. നികുതി പിരിക്കാൻ റവന്യു വകുപ്പിന് സിംഗൾ ബഞ്ച് അനുമതി നൽകി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്നു ഭൂസംരക്ഷണ സമിതി ഉൾപ്പെടെ നൽകിയ ഹർജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജസ്റ്റിസ് സി.ജയചന്ദ്രൻ ഇന്ന് ഇക്കാര്യത്തിൽ ഇടക്കാല നിർദേശം നൽകിയത്

