കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല
കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ വി എം വിനുവിന് കഴിയില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് പ്രത്യേകത ഇല്ലെന്ന് കോടതി. രാഷ്ട്രീയകാരും, സാധാരണക്കാരും ഒന്ന് തന്നെ.
കഴിഞ്ഞ കൊല്ലത്തെ ഇലക്ഷനിൽ പേരുണ്ടെങ്കിൽ ഇപ്പോ ഇല്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. സെലിബ്രിറ്റീസ് പത്രം വായിക്കാറില്ല എന്ന് കോടതി വിമർശിച്ചു. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി മനഃപൂർവം പേര് വെട്ടി എന്ന് വി എം വിനു നേരത്തെ ആരോപിച്ചിരുന്നു. നിങ്ങളുടെ കഴിവ് കേടിന് മറ്റ് പാർട്ടികളെകുറ്റം പറഞ്ഞിട്ട് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു.
വോട്ടർ ലിസിറ്റിൽ പേരുണ്ടോ ഇല്ലയോ എന്നും പോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്കുന്നത് എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ കേസ് വ്യത്യസ്തം എന്ന് കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നു അവസന നിമിഷമാണ് പേര് വെട്ടിയത് അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി വ്യക്തമാക്കി.

