Friday, December 12, 2025
 
 
⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി ⦿ 6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ⦿ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ ⦿ അരുണാചലിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം ⦿ മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേർ അറസ്റ്റില്‍ ⦿ റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചു; വിമാനം ഇറക്കാതെ പറന്നുയർന്നു ⦿ കോൺഗ്രസിലെ 'സ്ത്രീലമ്പടന്മാർ' എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ ⦿ ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം ⦿ രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ ⦿ സ്വര്‍ണവില ഇന്നും കൂടി ⦿ മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ ⦿ അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാവി ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്; ജി പൂങ്കുഴലി ഐപിഎസി അന്വേഷിക്കും ⦿ രണ്ടുദിവസത്തിനിടെ ഇന്‍ഡിഗോയുടെ 300ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി ⦿ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ ⦿ രാഹുല്‍ മാങ്കൂട്ടത്തിൽ പുറത്തേക്ക്; കോൺഗ്രസ് പുറത്താക്കി ⦿ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ⦿ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 8 പേർ അറസ്റ്റിൽ ⦿ എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ ⦿ രാഹുൽ ഈശ്വറിനെ നാളെ വൈകീട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിയണം: കെ കെ രമ എംഎൽഎ ⦿ ‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പൊലീസ് നടപടി എടുക്കട്ടെ’; വി ഡി സതീശൻ ⦿ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി ⦿ കേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ് ⦿ തൃശൂരിൽ അച്ഛനും മകനുമടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു ⦿ കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ഉള്‍വനത്തില്‍ കുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി ⦿ മസാല ബോണ്ട്; നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സർക്കാർ ⦿ ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി
news

എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും

13 November 2025 12:00 AM

ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. 6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. ഐഎഎസ്​ ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്പെൻഡ് ചെയ്യാൻ കഴിയുക. എൻ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സർക്കാര്‍ എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറ് മസത്തേക്ക് കൂടി നീട്ടിയത്.

ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്​ ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11 നാണ്​ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം​ സസ്പെൻഡ്​ ചെയ്തിരുന്നു. രണ്ട്​ ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്​പെൻഡ്​ ചെയ്തത്​ കേരളത്തിന്‍റെ സിവിൽ സർവീസ്​ ചരിത്രത്തിൽ ആദ്യവുമായിരുന്നു. എന്നാൽ ഗോപാലകൃഷ്​ണ​ന്‍റെ സസ്​പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തി​​ന്‍റേത്​ ആദ്യം നാല്​ മാസത്തേക്ക്​ കൂടി നീട്ടി. പിന്നീട്​ പല ഘട്ടങ്ങളിലായുള്ള നീട്ടലാണ്​ ഒരു വർഷത്തിലെത്തി നിൽക്കുന്നത്​. അതിനിടെ, എന്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് സർക്കാർ അന്വേഷണം നടത്തുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോ​ഗസ്ഥന്‍. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്‍‍റിംഗ് ഓഫീസര്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration