സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ
മദ്യപിച്ച് സെക്രട്ടേറിയേറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കോട്ടയം, എറണാകുളം സ്വദേശികളാണ് കസ്റ്റഡിയിലായത്.
കൻോൺമെന്റ് ഗേറ്റ് വഴിയാണ് ഇവർ കാർ ഓടിച്ച് കയറ്റിയത്. ഗേറ്റ് ശ്രദ്ധിച്ചില്ലെന്നാണ് യുവാക്കൾ നൽകിയിരിക്കുന്ന മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി. കഴക്കൂട്ടത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റിയതാണ് ഇവർക്കെന്നാണ് വിവരം.

