നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരണപ്പെട്ട നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു. സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു. 1118 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായാണ് വീട് നിര്‍മ്മിക്കുന്നത്.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പൊതുയോഗത്തില്‍ പറഞ്ഞു. ഞങ്ങള്‍ കുടുംബത്തിനൊപ്പമാണ്. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം നില്‍ക്കും. പലയിടങ്ങളിലും പലരും വാഗ്ദാനം ചെയ്ത വീട് പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഇവിടെ നിതിന്‍ രാജിന്റെ കുടുംബത്തിന് വയ്ക്കുന്ന വീട് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും – എം വി ഗോവിന്ദന്‍ പറഞ്ഞു.

