Thursday, April 23, 2026
 
 
⦿ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം ⦿ വെടിക്കെട്ട് മുറപോലെ നടക്കണം;പാറമേക്കാവ് ദേവസ്വം ⦿ തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ⦿ തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 13 ⦿ ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു ⦿ ‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: എഐവൈഎഫ് ⦿ ജപ്പാനിൽ വൻ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് ⦿ ഭാര്യയുടെ ഫോട്ടോ പകർത്തുകയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം ⦿ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍ ⦿ വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം ⦿ ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു ⦿ ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ച് വിഷു ആശംസ; ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ ⦿ വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം ⦿ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ് ⦿ ലൈംഗിക പീഡന പരാതി; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ⦿ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു ⦿ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു ⦿ നിതിന്‍ രാജിന്റെ മരണം ; ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി ⦿ താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം ⦿ 'ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും'; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല ⦿ പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം ⦿ സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ ⦿ മൂഴിക്കലിൽ പതിനാറുകാരിയുടേത് കൊലപാതകം ⦿ അപകടത്തില്‍പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതി ⦿ ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു ⦿ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു ⦿ ഉത്തർപ്രദേശിൽ ബോട്ടപകടം ; 10 തീർഥാടകർ മരിച്ചു ⦿ ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരക്കുന്നു; പി സി ജോർജ് ⦿ സെൽഫിയെടുക്കാൻ ശ്രമംത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം ⦿ ലൈംഗീക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം ⦿ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; 1120 രൂപ വര്‍ധനവ് ⦿ ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം ⦿ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
news

വെടിക്കെട്ട് മുറപോലെ നടക്കണം;പാറമേക്കാവ് ദേവസ്വം

23 April 2026 12:06 PM

തൃശൂർ പൂരം നടത്തിപ്പിൽ നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം. സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. പൂരത്തിന്റെ ദിവസം രാത്രി വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ നടക്കണമെന്നാണ് ഇന്നലെ ഉണ്ടായ വികാരം എന്ന് രാജേഷ് മാധ്യമങ്ങളോട് പറ‍ഞ്ഞു. പൂരം നടത്തണമെന്നാണ് നിലപാടെന്ന് അദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തിൽ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്ന് അറിയിക്കും.

ജനം ആരുടെ ഒപ്പമാണെന്ന് പൂരം നടക്കുമ്പോൾ അറിയാം. സമൂഹത്തിന് എതിരഭിപ്രായം ഉണ്ടാകില്ലെന്ന് രാജേഷ് പറഞ്ഞു. പൂരം നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പറമേക്കാവ് ദേവസ്വം ഇന്ന് ചേരുന്ന യോഗത്തിൽ നിലപാട് അറിയിക്കുമെന്ന് അദേഹം അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസ്ക്കെതിരെ എടുത്ത കേസിലും അദേഹം പ്രതികരിച്ചു. നടപടി പിൻവലിക്കാൻ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് പാറമേക്കാവ് സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു.

പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തു നടപടിയും തെറ്റാണെന്ന് രാജേഷ് പറഞ്ഞു. 6500 കിലോ വെടിമരുന്ന് കൈകാര്യം ചെയ്യാൻ അനുമതിയുള്ള ആളാണ് മുതലമടയിലെ ലൈസൻസി. പെസോ അനുമതിയോടെ ആണ് പ്രവർത്തിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കേസെടുത്തത്. ലൈസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്ന തഹസിൽദാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration