‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: എഐവൈഎഫ്
വയനാട് ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ പരിശോധന നടത്തിയ മന്ത്രി കെ രാജനെ പരിഹസിച്ച ചാണ്ടി ഉമ്മനെതിരെ വിമർശനവുമായി എഐവൈഎഫ്. കൂലിപ്പണിക്കാരെ ആക്ഷേപിച്ച ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. കെ.രാജൻ കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് പരിഹാസ്യപദമായിരിക്കും. ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജനെന്നും ടി.ടി.ജിസ്മോൻ പറഞ്ഞു.
കെട്ടിടനിർമാണത്തിന് തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് എഐവൈഎഫ് രംഗത്തെത്തിയത്.

