മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം
മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ. സംഘർഷം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നതെങ്ങനെയെന്ന് വിലയിരുത്താൻ യോഗം ചേർന്നു എന്ന് വ്യാപാര മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു. നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സാധിക്കും. കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ സംരക്ഷിക്കുന്ന അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

