ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി.
നടന്‍ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും അന്വേഷണസംഘം ക്ലീന്‍ ചിറ്റും നല്‍കി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന്‍ ചിറ്റ്.
അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും. ഹര്‍ജി നാളെ നല്‍കാനാണ് തീരുമാനം.

