Tuesday, February 24, 2026
 
 
⦿ അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ ⦿ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി ⦿ നവ കേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചകൊടി ⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ⦿ വയനാടിനുള്ള കേന്ദ്രസഹായം; മറുപടിയില്ലാതെ ബിജെപി ⦿ വയനാട് മാതൃകാ ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിന് ⦿ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് ⦿ ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ ⦿ ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: 33 പേർ പ്രതികൾ ⦿ കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടി ⦿ വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍ ⦿ ശബരിമല സ്വർണക്കൊള്ള; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി ⦿ ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം തള്ളി ⦿ ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്ഡ് ചെയ്ത് എംവിഡി ⦿ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട് പിടിയിൽ ⦿ കേരള സര്‍വകലാശാല യൂണിയന് തുടരാമെന്ന് ഹൈക്കോടതി; വിസി ഡോ.മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി ⦿ തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം ⦿ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു ⦿ സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട് ⦿ തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ⦿ ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ ⦿ ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക് ⦿ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്ത് SIT ⦿ ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട് ⦿ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു ⦿ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ⦿ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു ⦿ പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ ⦿ അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി ⦿ പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ⦿ അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി ⦿ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ ⦿ തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി ⦿ നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്; വി ഡി സതീശൻ
news

അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ

24 February 2026 09:55 PM

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി നിരന്തരം സമ്മർദ്ദം ചെലുത്തിയ പിതാവിനെ മകൻ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലക്‌നൗവിലെ ബിസിനസുകാരനായ മൻവേന്ദ്ര സിങിനെയാണ് 21 വയസുകാരനായ മകൻ അക്ഷത് കൊലപ്പെടുത്തിയത്. മൻവേന്ദ്ര സിങിൻ്റെ വെട്ടിമാറ്റിയ തല കാറിൽ കയറ്റി വീട്ടിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയാണ് ഉപേക്ഷിച്ചത്. സംശയം തോന്നാതിരിക്കാൻ മൃതദേഹത്തിലെ കൈകളും കാലുകളും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ ഇല്ലാതാക്കാൻ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കുഴിയെടുത്തു കുഴിച്ചിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില മൃതദേഹ ഭാഗങ്ങൾ വീട്ടിനകത്ത് ഒരു ഡ്രമ്മിൽ സൂക്ഷിക്കുകയും ചെയ്തു.

ഫെബ്രുവരി 20 ന് നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മൻവേന്ദ്ര മകനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ നടന്ന തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മകൻ പിതാവിൻ്റെ തലയിൽ വെടിവെയ്ക്കുകയായിരുന്നു. പിതാവ് തൽക്ഷണം മരിച്ചു. അക്ഷതിന്‍റെ സഹോദരി കൊലപാതകത്തിന് സാക്ഷിയാണ്.

വെടിയൊച്ച കേട്ട് അക്ഷതിൻ്റെ സഹോദരി കൃതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടിയെന്നും കൊലപാതക വിവരങ്ങൾ പുറത്ത് പറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്ന് അക്ഷത് ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം ഒരു ഡ്രമ്മിനുള്ളിൽ വെയ്ക്കാൻ അക്ഷത് ശ്രമിച്ചിരുന്നു. എന്നാൽ ശരീരം ഡ്രമ്മിനുള്ളിൽ കൊളളാതെ വന്നപ്പോൾ കൈകളും കാലുകളും ഒരു വാൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration