Monday, April 06, 2026
 
 
⦿ ‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ⦿ വയനാട്ടില്‍ 100 വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: അബിന്‍ വര്‍ക്കി ⦿ 110 കേസുകള്‍, നേപ്പാള്‍ യാത്ര, അട്ടപ്പാടിയില്‍ അക്ബര്‍ അറസ്റ്റില്‍ ⦿ ഇറാന്റെ യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് ⦿ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു; ഒരു മരണം ⦿ രമേഷ് പിഷാരടിയെ തടത്ത സംഭവത്തിൽ കോൺഗ്രസ് നിസഹായാവസ്ഥ കാണിച്ചു; പിണറായി വിജയൻ ⦿ 'സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചു'; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ് ⦿ 20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം; ക്ഷേമ പെൻഷൻ 3000 രൂപയാക്കും, LDF പ്രകടന പത്രിക ⦿ ലൈംഗിക പീഡന പരാതി; ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ ⦿ ദേശീയപാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് കേന്ദ്രം ⦿ ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ട; പി സി ജോർജിനെതിരെ കെസിബിസി ⦿ യുവനടിയുടെ പീഡന പരാതി: രഞ്ജിത്ത് റിമാന്‍ഡില്‍ ⦿ പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ ⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു
news

വയനാട്ടില്‍ 100 വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: അബിന്‍ വര്‍ക്കി

06 April 2026 11:32 AM

വയനാട്ടില്‍ നൂറ് വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി. പിരിച്ച പണം സംബന്ധിച്ച് വ്യക്തതയുള്ള കണക്ക് ആണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. 'ഞങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് ചെയ്യും. പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം', അബിന്‍ വര്‍ക്കി പറഞ്ഞു.

വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ടയില്‍ കുടില്‍കെട്ടി സമരവും ഭിക്ഷാടനവും നടത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞ 30 വീടെവിടെ എന്ന ചോദ്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇതിനോടായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം. ആറന്മുളയില്‍ വലിയ ശുഭപ്രതീക്ഷയോടെയാണ് നീങ്ങുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

വയനാടിനായി പിരിച്ച ഫണ്ട് കൊടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് പിന്നെയെങ്ങനെ മറ്റുകാര്യങ്ങള്‍ ചെയ്യുമെന്ന് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ചോദിച്ചു. സാധാരണക്കാര്‍ അധ്വാനിച്ച് നല്‍കിയ ഫണ്ടാണ് കോണ്‍ഗ്രസിന് നല്‍കിയത്. ഫണ്ട് എവിടെപ്പോയി എന്നതിന് കോണ്‍ഗ്രസ് ഉത്തരം നല്‍കണം. സര്‍ക്കാര്‍ മികച്ച പ്ലാനിങ്ങോടെയാണ് വയനാടില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration