Monday, April 06, 2026
 
 
⦿ സുരേഷ്​ഗോപിക്ക് വോട്ട് മറിക്കാൻ ടി എൻ പ്രതാപൻ എട്ട് കോടി വാങ്ങി ⦿ ‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ⦿ വയനാട്ടില്‍ 100 വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: അബിന്‍ വര്‍ക്കി ⦿ 110 കേസുകള്‍, നേപ്പാള്‍ യാത്ര, അട്ടപ്പാടിയില്‍ അക്ബര്‍ അറസ്റ്റില്‍ ⦿ ഇറാന്റെ യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് ⦿ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു; ഒരു മരണം ⦿ രമേഷ് പിഷാരടിയെ തടത്ത സംഭവത്തിൽ കോൺഗ്രസ് നിസഹായാവസ്ഥ കാണിച്ചു; പിണറായി വിജയൻ ⦿ 'സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചു'; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ് ⦿ 20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം; ക്ഷേമ പെൻഷൻ 3000 രൂപയാക്കും, LDF പ്രകടന പത്രിക ⦿ ലൈംഗിക പീഡന പരാതി; ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ ⦿ ദേശീയപാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് കേന്ദ്രം ⦿ ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ട; പി സി ജോർജിനെതിരെ കെസിബിസി ⦿ യുവനടിയുടെ പീഡന പരാതി: രഞ്ജിത്ത് റിമാന്‍ഡില്‍ ⦿ പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ ⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി
news

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

06 April 2026 01:05 PM

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ പറയുകയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയാണ് ഉള്‍പ്പെടുത്തിയത് – മുഖ്യമന്ത്രി പറഞ്ഞു.

2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതായത് ഒന്നുകില്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്, അല്ലെങ്കില്‍ പൂര്‍ത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ സ്വപ്‌നമാണ് ഭൂമിയും വീടും. ഇത് യാഥാര്‍ഥ്യമാക്കാനാണ് ലൈഫ് പദ്ധതി 2016ലെ സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. ഒരു വീട്ടില്‍ ശരാശരി നാല് ആളുകളെയെടുത്താല്‍ 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കാന്‍ കഴിഞ്ഞു. ലൈഫ് മിഷന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസമുറപ്പിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി 2782 വീടുകള്‍ 738 ഫ്‌ളാറ്റുകളും കൈമാറിയിട്ടുണ്ട്. 10 വര്‍ഷത്തിനകം 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി – അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ വലിയ തോതിലുള്ള ഭൂപ്രശ്‌നങ്ങള്‍ ഉണ്ട്. ആ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കാനായി. നിയമ ഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം അതിദാരിദ്ര്യ മുക്തമായതും നേട്ടമായി മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ലോകത്ത് തന്നെ അപൂര്‍വം രാഷ്ട്രങ്ങളെ അതി ദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.

ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവന്നതിനെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ ഒരു ലോണെടുത്താല്‍ അതിന്റെ ഭാഗമായി ജപ്തി വരികയാണ്. ഉള്ള കിടപ്പാടം നഷ്ടപ്പെടുകയാണ്. ഇതൊരു വലിയ സാമൂഹ്യ പ്രശ്‌നമായി ഉയര്‍ന്നു വന്നിരുന്നു. എല്‍ഡിഎഫ് നേരത്തേ തന്നെ ഇക്കാര്യത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ തുടര്‍ച്ചയായാണ് ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞത് – അദ്ദേഹം പറഞ്ഞു.

വീട്ടമ്മമാരു അധ്വാനത്തിന് അംഗീകാരം നല്‍കണമെന്ന് കണ്ടിരുന്നു. പ്രതിമാസം അവര്‍ക്ക് ആയിരം രൂപ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്കാണിപ്പോള്‍ ആനുകൂല്യം നല്‍കുന്നത്. അതിനിയും വര്‍ധിക്കും – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration