സ്വർണവില വീണ്ടും മുന്നോട്ട്
ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,07,560 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,445 രൂപയും. ഇന്നലെ ഒടുവിലുണ്ടായ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ 2760 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. ഗ്രാമിന് 345 രൂപയുടെ വ്യത്യാസവും. 18 കാരറ്റ് സ്വര്‍ണത്തിന് 86,160 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 10,770 രൂപയും. 195 രൂപയുടെ വ്യത്യാസമാണ് ഗ്രാം വിലയില്‍ ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും വ്യത്യാസമുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2,350 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്.
മാര്‍ച്ച് 23 ന് വൈകുന്നേരം വില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നു. ആ വിലയും ഇന്നത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 8000 രൂപയുടെ അടുത്ത് വ്യത്യാസമുണ്ട്

