മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്തു പൊലീസ്
സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കന്യാസ്ത്രീക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് കമന്റായാണ് ടീന വധഭീഷണി മുഴക്കിയത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രിയെ ബോംബിട്ട് കൊന്നുകളയണമെന്നായിരുന്നു ടീന ജോസിന്റെ വധഭീഷണി. വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ തന്നെ സഭാ നേതൃത്വം ടീന ജോസിനെ തള്ളി പറഞ്ഞിരുന്നു. സഭാനേതൃത്വത്തിനെതിരെ പ്രവർത്തിക്കുന്നയാളാണെന്നും നേരത്തെ തന്നെ ഇവരെ പുറത്താക്കിയെന്നും സഭാനേതൃത്വം പറഞ്ഞു.

