കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്രപരിചരണ വിഭാഗത്തിൽ
കടുത്ത വൈറൽ പനി ബാധിച്ചതിനെ തുടർന്ന് റാപ്പർ വേടനെ ദുബായിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഖത്തറിൽ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റിവച്ചു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് വേടൻ. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ വേടന്റെ പരിപാടി നടന്നിരുന്നു. അസുഖത്തെ തുടർന്ന് അവസാന മണിക്കൂറിലാണ് വേടൻ സ്റ്റേജിൽ എത്തിയത്. ആശുപത്രിയിൽ നിന്നുള്ള വേടന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നുമാണ് വിവരം.

