നിയമ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കോട്ടയം പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.എസ്.എസിന്റെയും എത്തിക്‌സ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കേരള പോലീസിന്റെ സഹകരണത്തോടെ നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. കോളജ് പ്രിൻസിപ്പൽ വി. വിജിമോൾ പരിപാടി ഉദ്ഘാടനം ചെയ്തു. പള്ളിക്കത്തോട് എസ്.ഐ. റെയ്‌നോൾഡ് ബി. ഫെർണാണ്ടസ് ബോധവൽക്കരണ ക്ലാസ് നൽകി.

