അമിത അളവിൽ മരുന്ന് കഴിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
അമിതമായി മരുന്ന് കഴിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് വീട്ടിൽ സുചിത്രയാണ് (33) മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് മണികണ്ഠനെതിരെ (38) പൊലീസ് കേസെടുത്തു. അമിത അളവിൽ ഗുളിക കഴിച്ച യുവതിയെ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25നു രാത്രി ഒൻപതിനാണു മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മേലാർകോട് ഇരട്ടക്കുളം സ്വദേശിയാണ് യുവതി.

