Monday, December 01, 2025
 
 
⦿ സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി ⦿ ചക്കുളത്ത്കാവ് പൊങ്കാല; ഡിസം. നാലിന് പ്രാദേശിക അവധി ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അജ്ഞാതൻ വിദ്യാര്‍ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു ⦿ ‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; പമ്പ മലിനീകരണത്തിൽ ഹൈക്കോടതി ⦿ വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി ⦿ ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; മരണം 50 കടന്നു ⦿ ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് ⦿ രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു: കെ സുരേന്ദ്രന്‍ ⦿ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, മൂന്ന് സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; FIR ലെ കൂടുതൽ വിവരങ്ങൾ ⦿ അറ്റകുറ്റപ്പണിക്കിടെ കോളജ് ബസിനുള്ളിൽ പൊട്ടിത്തെറി; വർക് ഷോപ്പ് ജീവനക്കാരൻ മരിച്ചു ⦿ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കി; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി അതിജീവിത ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍ ⦿ അമിത അളവിൽ മരുന്ന് കഴിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു ⦿ തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി ⦿ കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്രപരിചരണ വിഭാ​ഗത്തിൽ ⦿ ഇമ്രാൻ ഖാൻ സുരക്ഷിതൻ: അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ ⦿ 'ഡിറ്റ് വാ' ചുഴലിക്കാറ്റ് എത്തുന്നു ⦿ മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ ഹോങ്കോങിൽ 31 നില കെട്ടിടത്തിന് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം ⦿ പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി ⦿ ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ ⦿ മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി ⦿ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 408 റൺസ് വിജയം ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു ⦿ ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ ⦿ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി ⦿ വെൽഫയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്ക്; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ⦿ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്തു പൊലീസ് ⦿ പേവിഷബാധ പ്രതിരോധശേഷി പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ⦿ ‘നമ്മുടെ കുഞ്ഞ് വേണം, ഗർഭനിരോധന ഗുളിക കഴിക്കരുത്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത് ⦿ തെങ്കാശി ബസ് അപകടം; മരണം 7 ആയി ⦿ കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല ⦿ തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു ⦿ പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡിസംബർ 15 വരെ എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്

29 November 2025 11:45 AM

ഡിസംബർ 11ന് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 15 വരെ എക്സൈസ് വകുപ്പ്  കണ്ണൂർ ജില്ലയിൽ

സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തും. കൂട്ടുപുഴ, മാഹി എന്നീ അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും ബോർഡർ പെട്രോളിംഗ് ശക്തമാക്കിയതായി ജില്ലാതല ജനകീയ സമിതി അവലോകന യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ.സതീഷ്‌കുമാർ അറിയിച്ചു.യോഗത്തിൽ എഡിഎം കലാ ഭാസ്‌കർ അധ്യക്ഷയായി.


ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം രൂപീകരിച്ചിട്ടുണ്ട്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവർത്തിക്കും. കൂടാതെ വനംവകുപ്പ്, പോലീസ് സേന എന്നിവയുമായി ചേർന്ന് സംയുക്ത റെയ്ഡുകളും നടത്തും. തീരപ്രദേശങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. നവംബർ 15 നാണ് സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചത്.


എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ സമിതികൾ വിളിച്ചു ചേർക്കുകയും വാർഡുതല കമ്മറ്റികൾ രൂപീകരിച്ച് യോഗം ചേരുകയും ചെയ്യും. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നേർക്കൂട്ടം, ശ്രദ്ധ തുടങ്ങിയ ബോധവത്കരണ പരിപാടികളും വിമുക്തി പ്രവർത്തനങ്ങളും തുടരും.


പരിശോധന കർശനമാക്കി; പിടികൂടിയത് 11055 ലിറ്റർ സ്പിരിറ്റ്


ജില്ലയിൽ കഴിഞ്ഞ ആഗസ്റ്റ് 27ന് ശേഷം ഇതുവരെ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 11055 ലിറ്റർ സ്പിരിറ്റ്. കൂടാതെ 3485 ലിറ്റർ വാഷ്, 1092.960 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 121.250 ലിറ്റർ ചാരായം, 245.750 ലിറ്റർ ഇതര സംസ്ഥാന മദ്യം, 73.500 ലിറ്റർ ബിയർ, 20.400 ലിറ്റർ കള്ള്, 37.500 ലിറ്റർ വ്യാജമദ്യം എന്നിവയും പിടികൂടി.


കൂടാതെ 24.773 കിലോ ഗ്രാം കഞ്ചാവ് പിടിച്ചു. രാസലഹരികളായ എം.ഡി.എം.എ 27.521 ഗ്രാം, മെത്താംഫിറ്റമിൻ 59.522 ഗ്രാം, ലഹരി ഗുളികകൾ 59.522 ഗ്രാം എന്നിങ്ങനെയും പിടികൂടി.


432 അബ്കാരി കേസുകളിലായി 354 പ്രതികളെ പിടികൂടി. ജില്ലയിലാകെ 2775 റെയ്ഡുകളാണ് നടത്തിയത്. 36784 വാഹന പരിശോധനകളും സ്‌കൂൾ പരിസരങ്ങളിലായി 1041 പരിശോധനകളും നടത്തി. അബ്കാരി കേസുകളിലായി 19 വാഹനങ്ങളും എൻഡിപിഎസ് കേസുകളിലായി ഒൻപത് വാഹനങ്ങളും പിടികൂടി. 14 ലക്ഷം രൂപയുടെ കുഴൽപ്പണവും പിടിച്ചു.


യോഗത്തിൽ അസി. എക്‌സൈസ് കമ്മീഷണർ സജിത്ത് കുമാർ, വിമുക്തി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഡി. അരുൺ, പോലീസ്, വനം, വിദ്യാഭ്യാസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration