Friday, November 28, 2025
 
 
⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് ⦿ രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു: കെ സുരേന്ദ്രന്‍ ⦿ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, മൂന്ന് സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; FIR ലെ കൂടുതൽ വിവരങ്ങൾ ⦿ അറ്റകുറ്റപ്പണിക്കിടെ കോളജ് ബസിനുള്ളിൽ പൊട്ടിത്തെറി; വർക് ഷോപ്പ് ജീവനക്കാരൻ മരിച്ചു ⦿ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കി; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി അതിജീവിത ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍ ⦿ അമിത അളവിൽ മരുന്ന് കഴിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു ⦿ തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി ⦿ കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്രപരിചരണ വിഭാ​ഗത്തിൽ ⦿ ഇമ്രാൻ ഖാൻ സുരക്ഷിതൻ: അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ ⦿ 'ഡിറ്റ് വാ' ചുഴലിക്കാറ്റ് എത്തുന്നു ⦿ മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ ഹോങ്കോങിൽ 31 നില കെട്ടിടത്തിന് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം ⦿ പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി ⦿ ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ ⦿ മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി ⦿ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 408 റൺസ് വിജയം ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു ⦿ ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ ⦿ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി ⦿ വെൽഫയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്ക്; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ⦿ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്തു പൊലീസ് ⦿ പേവിഷബാധ പ്രതിരോധശേഷി പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ⦿ ‘നമ്മുടെ കുഞ്ഞ് വേണം, ഗർഭനിരോധന ഗുളിക കഴിക്കരുത്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത് ⦿ തെങ്കാശി ബസ് അപകടം; മരണം 7 ആയി ⦿ കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല ⦿ തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു ⦿ പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ⦿ ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാറിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ⦿ കളങ്കിതരെ പാര്‍ട്ടി സംരക്ഷിക്കില്ല; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും’; എം വി ഗോവിന്ദൻ മാസ്റ്റർ ⦿ ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ റിമാന്‍ഡില്‍ ⦿ സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും ⦿ ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം: സുപ്രീം കോടതി ⦿ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു ⦿ വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
news

യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, മൂന്ന് സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; FIR ലെ കൂടുതൽ വിവരങ്ങൾ

28 November 2025 01:17 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ എഫ്ഐആറിൽ ​ഗുരുതര പരാമർശങ്ങൾ. പാലക്കാട് ഫ്ലാറ്റിൽ എത്തിച്ചും ബലാത്സംഗം ചെയ്തു എന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ. തിരുവനന്തപുരത്തും പാലക്കാടും വെച്ച് മൂന്നുതവണ ബലാത്സംഗം ചെയ്തു. വലിയമല പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും പരാതിയിൽ. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും.

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. രാഹുലും സുഹൃത്തും പ്രതികൾ. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി.

രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി. അടൂർ സ്വദേശിയാണ് ജോബി ജോസഫ്. ജോബിയുടെ മൊബൈൽ ഇന്നലെ വൈകിട്ട് മുതൽ സ്വിച്ച് ഓഫ് ആണ്. ഒളിവിൽ പോയതായി സൂചന. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration