നവംബർ മാസത്തെ റേഷൻ കൈപ്പറ്റണം
നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാത്തവർ ഇന്ന് തന്നെ (നവംബർ 29ന്) കൈപ്പറ്റണം. ഡിസംബർ 1ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി ആയിരിക്കും. ഡിസംബർ മാസത്തെ റേഷൻ വിതരണം 2 ന് ആരംഭിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.

