തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാന്‍ ക്യാമ്പുകൾ
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ നവംബര്‍ 29, 30 ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. എസ്.ഐ.ആർ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാത്ത മുഴുവന്‍ വോട്ടര്‍മാരും അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡിസംബർ നാലിന് എസ്.ഐ.ആർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ കളക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ 04936 282198 നമ്പറില്‍ വിളിച്ച് എസ്.ഐ.ആറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യാം.

