അസാപ് കേരള: അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് & മൊബൈല്‍, വെയര്‍ഹൗസ് എക്സിക്യൂട്ടീവ്, ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍, എ ഐ ആന്‍ഡ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് & മൊബൈല്‍ എന്നീ തസ്തികകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സയന്‍സ് എന്നിവയില്‍ ബിരുദവും വെബ് &മൊബൈല്‍ രംഗത്ത് രണ്ടു വര്‍ഷത്തെ വ്യവസായ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എ ഐ ആന്‍ഡ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് തസ്തികകളിലേക്ക് സയന്‍സ്/ഇലക്ട്രോണിക്‌സ്/ ടെലികോം/ ഐ.ടി./ അനുബന്ധ വിഷയങ്ങളില്‍ ബിരുദവും ആക്ടീവ് നെറ്റ്വര്‍ക്ക്/ഐ ഒ ടി ഡൊമെയ്ന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ വ്യവസായ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്ലസ് ടു പാസായ വെയര്‍ഹൗസിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയമുള്ളവര്‍ക്ക് വെയര്‍ഹൗസ് എക്സിക്യൂട്ടീവ് തസ്തികയിലേക്കും ഇലക്ട്രോണിക്‌സ്/എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബിരുദവും ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയമുള്ളവര്‍ക്ക് ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ csppandikkad@asapkerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേയ്ക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍ 9495999704.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് വിഷയത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2026 ജനുവരി ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31. മലപ്പുറം ജില്ലയിലെ പഠനകേന്ദ്രം – ക്യാംപ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍, അപ് ഹില്‍, മഹിള സമാജം കെട്ടിടം, പെട്രോള്‍ പമ്പിന് സമീപം, മലപ്പുറം -676505. ഫോണ്‍: 9447808822, 9946801429.

