തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ 1327 പോസ്റ്ററുകള്‍ നീക്കി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആന്റി ഡിഫയ്‌സ്‌മെന്റ് സ്‌ക്വാഡ് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1327 പോസ്റ്ററുകള്‍ നീക്കിയതായി സ്ക്വാഡ് നോഡൽ ഓഫീസർ അറിയിച്ചു. 242 ബോര്‍ഡുകളും 23 ബാനറുകളും 4 ചുവരെഴുത്തുകളും സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, എല്‍ എ എന്‍ എച്ച് ആണ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍. പൊതുജനങ്ങളുടെ ഇതുമായി ബന്ധപ്പെട്ട പരാതികൾ ഇദ്ദേഹത്തിന്റെ 9447773695 നമ്പറിൽ അറിയിക്കാം.
ജില്ലാ ആന്റി ഡിഫെയ്സ്‌മെന്റ്‌റ് സ്‌ക്വാഡ്- ഗിരീശന്‍ കെ വി – ജൂനിയര്‍ സൂപ്രണ്ട് – 9446065154, 8848682842
അമ്പലപ്പുഴ താലൂക്ക് : നവാസ് – ജൂനിയര്‍ സൂപ്രണ്ട് – 9447788694
കുട്ടനാട് താലൂക്ക് രാജീവ് – റവന്യൂ ഇന്‍സ്‌പെക്ടര്‍ – 9961282624
കാര്‍ത്തികപ്പള്ളി താലൂക്ക് മുഹമ്മദ് ബഷീര്‍ – ഡെപ്യൂട്ടി തഹസില്‍ദാര്‍ – 6282757199
മാവേലിക്കര താലൂക്ക് ജി അനില്‍കുമാര്‍ – ഡെപ്യൂട്ടി തഹസില്‍ദാര്‍ – 7736123969

