
കൗണ്‍സലര്‍ നിയമനം
ചിറ്റാര്‍ ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിംഗും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖം. ഒഴിവ് ഒന്ന്. യോഗ്യത: എംഎ സൈക്കോളജി/ എംഎസ്ഡബ്ല്യു (സ്റ്റുഡന്‍സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എംഎസ് സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ, സ്റ്റുഡന്‍ഡ് കൗണ്‍സലിംഗ് രംഗത്തുള്ളവര്‍ക്കും പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2025 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാര്‍ എന്നിവയുടെ അസല്‍ ഹാജരാക്കണം. നിയമന കാലാവധി 2026 മാര്‍ച്ച് 31 വരെ. ഓണറേറിയം 18000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 227703.