
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര നീലേശ്വരത്താണ് സംഭവം. പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, തിരുവനന്തപുരം സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര അമ്പലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. എതിര്‍ ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീലേശ്വരത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ബൈക്ക് എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിരിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ അപകട സ്ഥലത്തുവച്ച് മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അക്ഷയ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.