
ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ കഞ്ചാവ് പിടികൂടി
ചെങ്ങന്നൂരിൽ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ചെങ്ങന്നൂർ എക്സൈസും ആർ പി എഫും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിയായ റബീഉൽ ഹഖിനെ അറസ്റ്റ് ചെയ്തു 16 പ്ലാസ്റ്റിക് ബാറ്റുകളിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ചെങ്ങന്നൂർ എക്സൈഡ് റേഞ്ച് ഇൻസ്പെക്ടർ സജീവ്. വി ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ ജിബിൻ എ ജെ , ആർപിഎഫ് ഇൻസ്പെക്ടർ ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.