
പൊലീസിന് നേരെ തീപ്പന്തവും കല്ലും വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
Image Ctsy : 24 News
ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ക്ലിഫ് ഹൗസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി. രാജ്ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധമാണിത്. പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. സമീപത്തുണ്ടായിരുന്ന സിപിഐഎമ്മിന്റെ ഫ്ലക്സ് ബോർഡുകളും കോൺഗ്രസുകാർ തകർത്തു.
ബാരിക്കേഡുകൾ ഉപയോഗിച്ച് പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസിന് നേരെ പ്രവർത്തകർ തീപ്പന്തം എറിയുകയുണ്ടായി. തീപ്പന്തം പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നാല് തവണ പൊലീസിന് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്മാറായതോടെ പൊലീസ് ലാത്തി വീശി. വനിതാ പ്രവർത്തകർക്ക് നേരെയും പൊലീസ് ലാത്തി വീശി. സ്ഥലത്ത് വലിയ രീതിയിൽ വാക്കേറ്റം ഉണ്ടായി.