
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
ഇന്ത്യക്കുമേൽ ചുങ്കം കൂട്ടുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപണിയിൽ വിൽക്കുന്നുവെന്നും റഷ്യ എത്രപേരെ യുക്രെയ്നിൽ കൊന്നൊടുക്കുന്നുവെന്നത് ഇന്ത്യക്ക് വിഷയമല്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. 25 ശതമാനം ചുങ്കത്തിന് പുറമേ അധിക ചുങ്കം ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റ്. പക്ഷേ എത്ര ശതമാനമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയില്ല.