‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പൊലീസ് നടപടി എടുക്കട്ടെ’; വി ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനാപരമായ നടപടിയെ പാർട്ടിക്ക് എടുക്കാൻ കഴിയൂ. പൊലീസ് പോലീസിന്റെ നടപടി എടുക്കട്ടെയെന്നാണ് പ്രതികരണം.
അതേസമയം മസാല ബോണ്ടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിലൊന്നും കേരളത്തിൽ ഒരു നടപടിയും സ്വീകരിക്കില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പേടിപ്പിക്കുന്നത് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

