Thursday, February 12, 2026
 
 
⦿ തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം ⦿ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു ⦿ സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട് ⦿ തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ⦿ ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ ⦿ ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക് ⦿ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്ത് SIT ⦿ ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട് ⦿ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു ⦿ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ⦿ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു ⦿ പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ ⦿ അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി ⦿ പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ⦿ അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി ⦿ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ ⦿ തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി ⦿ നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്; വി ഡി സതീശൻ ⦿ ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ⦿ പാലക്കാട് വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് ⦿ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ ⦿ മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു ⦿ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയും ⦿ കെഎഫ്സി ചിക്കനും പിസ ഹട്ടും ഒന്നിക്കുന്നു ⦿ സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ⦿ ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു ⦿ പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ ⦿ ഹരിയാനയിൽ യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു ⦿ ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ⦿ മുണ്ടക്കൈ - ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി ⦿ ‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; മുഖ്യമന്ത്രി ⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
news

സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്

12 February 2026 08:54 AM

വേനലിനു മുമ്പേ കേരളം പൊള്ളുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാജ്യത്തെ ഇന്നലത്തെ ഉയർന്ന താപനില വീണ്ടും കണ്ണൂർ വിമാനത്താവളത്തിൽ രേഖപെടുത്തി.37.2°c ചൂടാണ് രേഖപ്പെടുത്തിയത്.

പാലക്കാട്‌, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിൽ സാധാരണയെക്കാൾ കൂടിയ താപനില രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും,നിർജലീകരണം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കോന്നി,മൂന്നാർ, മാനന്തവാടി, കൊട്ടാരക്കര, ചെങ്ങന്നൂർ, തൃത്താല , ചങ്ങനാശ്ശേരി, പൊന്നാനി, ഒല്ലൂർ എന്നിവിടങ്ങളിൽ ഇന്നലെ അൾട്രാ വയലറ്റ് ഇൻഡക്സിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration