‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ള വിഷയങ്ങത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതില്‍ വിവാദമാക്കേണ്ട യാതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എസ്‌ഐടി ചില ഇടപെടല്‍ നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമായ ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ തടസ്സപ്പെടുത്താനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഉന്നയിച്ചത്. പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടിയെങ്കിലും ആദ്യം പോറ്റിയെ കേറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്. പോറ്റി വിളിച്ചാല്‍ പോകേണ്ടയാളാണോ ഇവര്‍. അന്വേഷണം കൃത്യമായി നടക്കട്ടെ. സോണിയ ഗാന്ധിയും അടൂര്‍ പ്രകാശം പത്തനംതിട്ട എംപിയുമായുള്ള ചിത്രമാണ് പുറത്തുവന്നത്. സോണിയ ഗാന്ധിയുടെ കൂടെ നിന്നത് പോറ്റിയുംസ്വര്‍ണ വ്യാപാരിയുമാണ്.രണ്ടുപേരും എങ്ങനെ ഒരുമിച്ചു വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

