പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ
പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അങ്ങാടിക്കൽ തെക്ക് കൊടുമൺ ചിറ പുത്തൻ വിള വടക്കേതിൽ അജേഷിന്റെയും അനിതയുടെയും മകൾ ആഷില (14) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ മുറിയിൽ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി മുറി തകർത്തു അകത്തു കയറിയപ്പോഴാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആഷില ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

