കെഎഫ്സി ചിക്കനും പിസ ഹട്ടും ഒന്നിക്കുന്നു
കെഎഫ്സിയുടെയും പിസ ഹട്ടിന്റെയും ഫ്രാഞ്ചൈസികൾ നടത്തുന്ന ദേവയാനി ഇന്റർനാഷണലും സഫയർ ഫൂഡ്സ് ഇന്ത്യയും ലയിക്കുന്നു. വ്യാഴാഴ്ചയാണ് കമ്പനികൾ 934 മില്യൺ ഡോളർ കരാറിൽ ലയിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. കെഎഫ്‌സി, പിസ്സ ഹട്ട് ഡൈൻ-ഇൻ റെസ്റ്റോറന്റുകൾ ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി 3,000ത്തിലധികം ഔട്ട്‌ലെറ്റുകൾ നടത്തുന്നുണ്ട്.
ലയനത്തിലൂടെ രണ്ട് വർഷത്തിനകം ഇരു കമ്പനികൾക്കും 225 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ലയന നീക്കം രണ്ട് കമ്പനികളുടെയും വ്യക്തിഗത നഷ്ടങ്ങൾ മറികടകടന്ന് ഇന്ത്യൻ ഫാസ്റ്റ്-ഫുഡ് വിപണിയിൽ മികച്ച മത്സരം കാഴ്ച വെക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വിടുന്ന വിവരം. ഫാസ്റ്റ്ഫുഡ് വ്യവസായത്തിലെ രണ്ട് മുൻ നിര കമ്പനികളുടെ നീക്കം തന്ത്രപരമായ ചുവടുവെയ്പ്പായിട്ടാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.

