Tuesday, April 14, 2026
 
 
⦿ അപകടത്തില്‍പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതി ⦿ ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു ⦿ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു ⦿ ഉത്തർപ്രദേശിൽ ബോട്ടപകടം ; 10 തീർഥാടകർ മരിച്ചു ⦿ ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരക്കുന്നു; പി സി ജോർജ് ⦿ സെൽഫിയെടുക്കാൻ ശ്രമംത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം ⦿ ലൈംഗീക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം ⦿ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; 1120 രൂപ വര്‍ധനവ് ⦿ ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം ⦿ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം ⦿ തെലങ്കാനയ്ക്ക് നൽകിയ ആറ് ഗ്യാരൻ്റികൾ പോലും പൂർത്തിയാക്കിയിട്ടില്ല”; രേവന്ത് റെഡ്ഡിക്കെതിരെ കെ. കവിത ⦿ കൂത്തുപമ്പിൽ പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞു; 3 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ ⦿ വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; കേസെടുത്ത് പൊലീസ് ⦿ കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിയെ 31കാരൻ പീഡിപ്പിച്ചു, മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി ⦿ എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു ⦿ സ്വകാര്യ കമ്പനികളിൽ നിന്ന് പിഎഫ്, ഇഎസ്ഐ പണം തിരിമറി; 3 പേർ പിടിയിൽ ⦿ സുരേഷ്​ഗോപിക്ക് വോട്ട് മറിക്കാൻ ടി എൻ പ്രതാപൻ എട്ട് കോടി വാങ്ങി ⦿ ‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ⦿ വയനാട്ടില്‍ 100 വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: അബിന്‍ വര്‍ക്കി ⦿ 110 കേസുകള്‍, നേപ്പാള്‍ യാത്ര, അട്ടപ്പാടിയില്‍ അക്ബര്‍ അറസ്റ്റില്‍ ⦿ ഇറാന്റെ യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് ⦿ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു; ഒരു മരണം ⦿ രമേഷ് പിഷാരടിയെ തടത്ത സംഭവത്തിൽ കോൺഗ്രസ് നിസഹായാവസ്ഥ കാണിച്ചു; പിണറായി വിജയൻ ⦿ 'സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചു'; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ് ⦿ 20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം; ക്ഷേമ പെൻഷൻ 3000 രൂപയാക്കും, LDF പ്രകടന പത്രിക ⦿ ലൈംഗിക പീഡന പരാതി; ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ ⦿ ദേശീയപാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് കേന്ദ്രം ⦿ ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ട; പി സി ജോർജിനെതിരെ കെസിബിസി ⦿ യുവനടിയുടെ പീഡന പരാതി: രഞ്ജിത്ത് റിമാന്‍ഡില്‍ ⦿ പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ ⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്
news

വയനാട് മാതൃകാ ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിന്

23 February 2026 09:31 PM

മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന്. ഫെബ്രുവരി 25നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയും ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration