കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 8 പേർ അറസ്റ്റിൽ
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ വെച്ചായിരുന്നു സംഘർഷം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഘർഷം. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയിൽ എത്തിയത്. പിന്നീട് അത്യാഹിത വിഭാഗം, ഒ പി എന്നിവിടങ്ങളിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ സുരക്ഷാ ജീവനക്കാരനും പരുക്കേറ്റു. 3 മണിക്കൂറോളം ആശുപത്രി പ്രവർത്തനം തടസ്സപ്പെട്ടു. ആശുപത്രിയിൽ അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ജീവനക്കാർ ആശങ്കയിലാണ്.
അക്രമവുമായി ബന്ധപ്പെട്ട എട്ട് പേരെ കാസർഗോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഷബീർ അലി പി ടി, ജഗദീഷ് കുമാർ പി, അഹമ്മദ് ഷാനവാസ്, അജേഷ് സി കെ, കുഞ്ഞഹമ്മദ് എം, അബ്ദുൽ ഷഫീർ എസ്, മുഹമ്മദ് അഫ്നാൻ, സയ്യിദ് ആഫ്രീദ് എന്നിവരാണ് പിടിയിലായത്.

