
കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലും പേമാരിയും: 9 മരണം
ജമ്മു കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. മണ്ണിടിച്ചിലിനെ തുടർന്നും കനത്ത മഴയിലും ആകെ ഒന്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും വിവരങ്ങളുണ്ട്. ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
സ്ഥിതി അതീവ ഗുരുതരമാണെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.സൈന്യത്തിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിർത്തിവച്ചിരുന്നു. ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഫോൺ - ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.