Saturday, April 18, 2026
 
 
⦿ ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ച് വിഷു ആശംസ; ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ ⦿ വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം ⦿ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ് ⦿ ലൈംഗിക പീഡന പരാതി; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ⦿ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു ⦿ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു ⦿ നിതിന്‍ രാജിന്റെ മരണം ; ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി ⦿ താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം ⦿ 'ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും'; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല ⦿ പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം ⦿ സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ ⦿ മൂഴിക്കലിൽ പതിനാറുകാരിയുടേത് കൊലപാതകം ⦿ അപകടത്തില്‍പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതി ⦿ ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു ⦿ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു ⦿ ഉത്തർപ്രദേശിൽ ബോട്ടപകടം ; 10 തീർഥാടകർ മരിച്ചു ⦿ ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരക്കുന്നു; പി സി ജോർജ് ⦿ സെൽഫിയെടുക്കാൻ ശ്രമംത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം ⦿ ലൈംഗീക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം ⦿ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; 1120 രൂപ വര്‍ധനവ് ⦿ ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം ⦿ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം ⦿ തെലങ്കാനയ്ക്ക് നൽകിയ ആറ് ഗ്യാരൻ്റികൾ പോലും പൂർത്തിയാക്കിയിട്ടില്ല”; രേവന്ത് റെഡ്ഡിക്കെതിരെ കെ. കവിത ⦿ കൂത്തുപമ്പിൽ പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞു; 3 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ ⦿ വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; കേസെടുത്ത് പൊലീസ് ⦿ കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിയെ 31കാരൻ പീഡിപ്പിച്ചു, മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി ⦿ എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു ⦿ സ്വകാര്യ കമ്പനികളിൽ നിന്ന് പിഎഫ്, ഇഎസ്ഐ പണം തിരിമറി; 3 പേർ പിടിയിൽ ⦿ സുരേഷ്​ഗോപിക്ക് വോട്ട് മറിക്കാൻ ടി എൻ പ്രതാപൻ എട്ട് കോടി വാങ്ങി ⦿ ‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ⦿ വയനാട്ടില്‍ 100 വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: അബിന്‍ വര്‍ക്കി ⦿ 110 കേസുകള്‍, നേപ്പാള്‍ യാത്ര, അട്ടപ്പാടിയില്‍ അക്ബര്‍ അറസ്റ്റില്‍ ⦿ ഇറാന്റെ യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് ⦿ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു; ഒരു മരണം
news

വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

28 August 2025 08:52 PM

പാറശ്ശാലയിൽ തമിഴ്നാട്ടിലെ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. സേലം, കുപ്പ നായഗനൂർ സ്വദേശിയായ സുരേഷ് (42) നെയാണ് പാറശ്ശാല പൊലീസിന് തമിഴ്നാട് പൊലീസ് കൈമാറിയത്.

തമിഴ്നാട് സ്വദേശികളായ രണ്ട് വ്യവസായികളെ സേലം സ്വദേശിയായ പ്രതി സുരേഷ് ഓസൂറിൽ വിൽപ്പനയ്ക്കുള്ള വസ്തു കാണിച്ചു തരാം എന്ന വ്യാജേന ബംഗ്ലൂരിലേക്ക് തട്ടിക്കൊണ്ടുപോകുകയും ആളില്ലാത്ത സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.

സംഭവത്തിൽ നേരത്തെ ഇന്റലിജൻസ് വിവരശേഖരണം തുടങ്ങിയിരുന്നു. കേരള പൊലീസിന്റെ യൂണിഫോം അണിഞായിരുന്നു തട്ടിക്കൊണ്ടു പോകലും ലഹരി കടത്തും. പ്രതികൾ പൊലീസ് ചമഞ്ഞു തട്ടിക്കൊണ്ടുപോകൽ പലതവണ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. റിലീസ് ചിത്രീകരണത്തിനാണ് പൊലീസ് യൂണിഫോം നിർമ്മിച്ചതെന്ന് പ്രതികൾ പറഞ്ഞെങ്കിലും തോക്കും തിരകളും വ്യാജ തിരിച്ചറിയൽ കാർഡും വിലങ്ങും ലഭിച്ചതോടെ കളവ് പൊളിഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ പൊലീസ് ചമഞ്ഞു കൂടുതൽ തട്ടിപ്പും ലഹരി കടത്തും തട്ടിക്കൊണ്ടുപോലും നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തി.

എന്നാൽ പാറശ്ശാലയിലെ ഈ ഗൂഢ സംഘത്തിലെ പ്രധാനിയും സൂത്രധാരനും നെയ്യാറ്റിൻകരയിലെ സ്വദേശിയായ കൊലക്കേസ് പ്രതിയാണ്. തമിഴ്നാട്ടിൽ നിയമവിരുദ്ധമായി പണം സമ്പാദിക്കുന്ന വ്യവസായികളെ കണ്ടെത്തിയായിരുന്നു അതിവിദഗ്ധമായി ഇവരെ വലയിലാക്കിയിരുന്നത്. കേരള പൊലീസിന്റെ വേഷത്തിൽ തമിഴ്നാട്ടിൽ എത്തുന്ന സംഘം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇവർ പ്രതികൾ ആണെന്ന് ധരിപ്പിക്കുകയും എസ്പിയുടെ മുൻപിൽ ഹാജരാകണമെന്നും അറിയിക്കും.

വിലങ്ങു വെച്ച് വാഹനത്തിൽ കയറ്റി യാത്രയിൽ ഉടനീളം ക്രൂരമായ മർദ്ദിച്ച് പണവും സ്വർണ്ണവും അപഹരിക്കും. രാത്രിയോടെ കേരള തമിഴ്നാട് അതിർത്തിയിലെ വാടക വീട്ടിലെത്തിച്ച് മോചന ദ്രവ്യം ആവശ്യപ്പെടും. പാറശ്ശാല ഉദിയൻകുളങ്ങര കൊച്ചൊട്ടുകോണം കരിക്കിൻ വിളയിൽ പുറത്തുനിന്ന് വാതിൽ ആണി അടിച്ചു ഉറപ്പിച്ച വാടകവീട്ടിൽ നിന്നാണ് ചങ്ങല കൊണ്ട് ബന്ധിപ്പിച്ചു വായിൽ തുണി തിരികിയ നിലയിൽ രണ്ട് വ്യാപാരികളെ ഇന്നലെ കണ്ടെത്തിയത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration