
അശ്ലീല സന്ദേശം അയച്ചു; യുവനേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി
യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി റിനി ആൻ ജോർജ്. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി. അശ്ലീല സന്ദേശങ്ങൾ അയച്ചു. പാർട്ടി നേതാക്കളോട് പരാതി പറഞ്ഞു. നടപടിയുണ്ടായില്ല. പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു. പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂ എന്നായിരുന്നു യുവ നേതാവിൽ നിന്ന് ലഭിച്ച മറുപടിയെന്ന് റിനി പറയുന്നു.
പേര് വെളിപ്പെടുത്തുന്നില്ലെന്ന് നടി പറഞ്ഞു. പ്രതിപക്ഷ നേതാവിനോട് കാര്യം പറഞ്ഞിരുന്നതായി നടി മാധ്യമങ്ങളോട് പറഞ്ഞു. പേര് വെളിപ്പെടുത്തിയാൽ ആ വ്യക്തി ഉൾപ്പെട്ടിരിക്കുന്ന പ്രസ്ഥാനത്തിൽ പലരുമായി തനിക്ക് സൗഹൃദം ഉണ്ട്. അതിനാൽ ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിൽ ദുരനുഭവം ഇനിയും ആവർത്തിച്ചാൽ പേര് വെളിപ്പെടുത്തുമെന്നാണ് റിനി പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടത് മുതൽ മോശമായാണ് പെരുമാറിയത്. നല്ലൊരു സൗഹൃദമായിരുന്നു പ്രതീക്ഷിച്ചതെന്ന് റിനി പറയുന്നു.