
ലഹരിക്കെതിരെ ക്യാമ്പയിന്‍ ശക്തമാക്കാന്‍ വനിതാ കമ്മീഷന്‍
മദ്യത്തിനും ലഹരിക്കുമെതിരെ ക്യാമ്പയിന്‍ ശക്തമാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍. കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ നടത്തിയ സിറ്റിംഗിലാണ് അറിയിച്ചത്. കുടുംബവ്യവസ്ഥയുടെ പ്രാധാന്യം യുവതയിലേക്കെത്തിക്കാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗും വിവാഹശേഷമുള്ള കൗണ്‍സിലിംഗും നല്‍കും. ലിംഗസമത്വം-നീതി, ലിംഗാവബോധം തുടങ്ങിയ വിഷയങ്ങളില്‍ അറിവ്പകരാന്‍ സമൂഹത്തിലെ വിവിധ മേഖലയിലുള്ള സ്ത്രീകള്‍ക്കായി ‘മുഖാമുഖം’ പരിപാടി സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സിറ്റിങ്ങില്‍ 18 കേസുകള്‍ തീര്‍പ്പാക്കി. 60 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകള്‍ റിപ്പോര്‍ട്ടിനയച്ചു. 38 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അഭിഭാഷകരായ ജെ. സീനത്ത് ബീഗം, എസ്. ഹേമശങ്കര്‍, പാനല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.