
കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷനിലെ വിവിധ സി.ഡി.എസുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത: സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, വിമന്‍സ്റ്റഡീസ്, സൈക്കോളജി വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തരം. അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗവും 25 നും 45 നും ഇടയില്‍ പ്രായമുളള വരായിരിക്കണം അപേക്ഷകര്‍. ഓണറേറിയം: യാത്രാപ്പടി ഉള്‍പ്പടെ പരമാവധി 12000 രൂപ. ബയോഡേറ്റാ, വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നുള്ള സി.ഡി.എസ്സിന്റെ സാക്ഷ്യപത്രം സഹിതമുള്ള വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ആനന്ദവല്ലീശ്വരം, 601013 വിലാസത്തില്‍ സെപ്റ്റംബര്‍ 20നകം ലഭിക്കണം. ഫോണ്‍: 0474 2794692.