Sunday, November 02, 2025
 
 
⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു

സ്‌കൂളുകൾക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്ക് കൈറ്റ് ടെൻഡർ ക്ഷണിച്ചു

16 September 2025 05:55 PM

ചലിക്കുന്ന റോബോട്ടുകൾ മുതൽ സ്മാർട്ട് കാലാവസ്ഥാ കേന്ദ്രങ്ങൾ വരെ ഇനി സ്‌കൂളുകളിൽ


സ്‌കൂളുകളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചു. എല്ലാ ഹൈസ്‌കൂളുകളിലെയും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ ഈ കിറ്റുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആർഡിനോ യൂനോ 3 ഉൾപ്പെടെ 15 ഓളം ഘടകങ്ങൾ അടങ്ങുന്ന 29000 റോബോട്ടിക് കിറ്റുകൾ നേരത്തെ സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഈ അധ്യയനവർഷം മുതൽ നാല് ലക്ഷത്തിലധികം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നവിധം റോബോട്ടിക്‌സ് പഠനം ഇപ്പോൾ ഐസിടി പാഠ്യ പദ്ധതിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഐ.ഒ.ടി ഉപകരണങ്ങൾ ഉൾപ്പെടെ തയ്യാറാക്കാൻ സഹായിക്കുന്ന പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ.


പുതിയ കിറ്റിൽ ഐ.ഒ.ടി. സംവിധാനം ഒരുക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളുള്ള ഇ എസ് പി 32 അധിഷ്ഠിതമായ ഡെവലപ്‌മെന്റ് ബോർഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ. മോഷൻ, ലൈൻ ട്രാക്കിംഗ് സെൻസറുകൾ ഉൾപ്പെടെയുള്ള സെൻസറുകളുടെ ഒരു നിരയും കിറ്റിൽ ലഭ്യമാണ്. കൂടാതെ, ഒരു 4ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, ഒരു സബ്‌മെഴ്‌സിബിൾ മിനി വാട്ടർ പമ്പ്, ഒരു റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവയും അഡ്വാൻസ്ഡ് കിറ്റിന്റെ ഭാഗമാകും. വൈവിധ്യമാർന്ന മോഡലുകൾ നിർമ്മിക്കാൻ ഇത് കുട്ടികളെ സഹായിക്കും.


പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് ഓട്ടോമാറ്റിക്കായി വെള്ളം ഒഴിക്കാനുള്ള സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന ഉപകരണം, വായു ഗുണനിലവാര പരിശോധനാ സൗകര്യം, സ്മാർട്ട് എനർജി സേവിങ് ഡിവൈസ്, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ നിർമിക്കാൻ അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളെ സഹായിക്കും. വിവിധ പ്രോജക്ടുകൾ തയ്യാറാക്കുന്നതോടൊപ്പം ഇലക്ട്രോണിക് സർക്യൂട്ടുകളെക്കുറിച്ച് പഠിക്കാനും അവയിലെ പ്രശ്‌നങ്ങൾ കണ്ടെത്താനും, ബ്ലോക്ക് കോഡിങ്, പൈത്തൺ, സി മുതലായവ ഉപയോഗിച്ച് ഇവയിൽ പ്രോഗ്രാമിങ് ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.


കേരള സർക്കാരിന്റെ ഇ-ടെൻഡർ പോർട്ടലായ www.etenders.kerala.gov.in വഴി ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 ആണ്. ഡിസംബറോടെ പുതിയ കിറ്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിറ്റിൽ കൈറ്റ്‌സ് കരിക്കുലം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി കൈറ്റ് പരിശീലനം നൽകും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration