
സീനിയര്‍ റെസിഡന്റ് ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക് സര്‍ജറി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ്/ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ആറ് ഒഴിവുകളും ജനറല്‍ സര്‍ജറി എട്ട്, റേഡിയോ ഡയഗ്നോസിസ് മൂന്ന്, പീഡിയാട്രിക് സര്‍ജറി ഒന്ന് എന്നിങ്ങനെ ഒഴിവുകളുമാണുള്ളത്. താത്പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477- 2282611.