Tuesday, February 24, 2026
 
 
⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ⦿ വയനാടിനുള്ള കേന്ദ്രസഹായം; മറുപടിയില്ലാതെ ബിജെപി ⦿ വയനാട് മാതൃകാ ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിന് ⦿ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് ⦿ ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ ⦿ ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: 33 പേർ പ്രതികൾ ⦿ കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടി ⦿ വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍ ⦿ ശബരിമല സ്വർണക്കൊള്ള; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി ⦿ ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം തള്ളി ⦿ ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്ഡ് ചെയ്ത് എംവിഡി ⦿ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട് പിടിയിൽ ⦿ കേരള സര്‍വകലാശാല യൂണിയന് തുടരാമെന്ന് ഹൈക്കോടതി; വിസി ഡോ.മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി ⦿ തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം ⦿ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു ⦿ സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട് ⦿ തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ⦿ ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ ⦿ ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക് ⦿ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്ത് SIT ⦿ ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട് ⦿ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു ⦿ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ⦿ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു ⦿ പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ ⦿ അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി ⦿ പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ⦿ അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി ⦿ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ ⦿ തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി ⦿ നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്; വി ഡി സതീശൻ ⦿ ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ⦿ പാലക്കാട് വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് ⦿ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ

ഇഴപിരിയാതെ ചേരും എഴുത്തും തൊഴിലും

09 January 2025 04:50 PM

പുതിയ എഴുത്തുകാർക്ക് എഴുത്തും തൊഴിലും സംഘർഷഭൂമിയല്ലെന്നും രണ്ടും ഒരുപോലെ കൊണ്ടുപോകാനാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. “എഴുത്തും തൊഴിലും ഇഴചേരുമ്പോൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എഴുത്തുകാരായ പ്രതാപൻ, സുഭാഷ് ഒട്ടുംപുറം, ധനുജ കുമാരി, ഇളവൂർ ശശി, റാസി എന്നിവർ പങ്കെടുത്തു.


എഴുത്ത് തൊഴിലിനെ ബാധിക്കുന്നില്ലെങ്കിലും എഴുത്തുപയോഗിച്ച് ജീവിതം തെളിച്ചമുള്ളതാക്കിയെന്ന് ഇവർക്ക് അഭിപ്രായമുണ്ട്. ചെങ്കൽചൂള എന്ന പേര് പരിഹാസത്തോടെ പറഞ്ഞവരെകൊണ്ട് അഭിമാനത്തോടെ പറയിപ്പിക്കാനാണ് എഴുത്ത് തുടങ്ങിയതെന്ന് ധനുജ കുമാരി പറഞ്ഞു. ചെങ്കൽചൂളയിലെ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിന് അലപ്പറ സ്കൂൾ എന്ന ഇരട്ടപ്പേരുണ്ടായിരുന്നു. അച്ചടക്കമില്ലാത്ത കുട്ടികൾ എന്ന അർത്ഥത്തിൽ പരിഹസിക്കപ്പെട്ടിരുന്നു. അവിടെ താമസിച്ചിരുന്നവർക്ക് ജാതീയതകൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ തന്റെ എഴുത്ത് കൊണ്ട് മാറ്റം കൊണ്ടുവരാനായി. തന്റെ പുസ്തകം ഇറങ്ങിയതോടെ ധാരാളം പേർ ചെങ്കൽചൂള കാണാൻ വരുന്നതിന്റെ സന്തോഷവും ധനുജ കുമാരി പ്രകടിപ്പിച്ചു.


ബാറിലെ ജീവിതങ്ങളെ പറ്റി എഴുതി പ്രശസ്തി നേടിയ പ്രതാപൻ വിലാസമില്ലാത്ത മനുഷ്യരുടെ ഇടത്താവളമാണ് ബാറുകളെന്നാണ് വിശേഷിപ്പിച്ചത്. തന്റെ നോവലിലെ തോട്ടിപ്പണി ചെയ്യുന്ന കഥാപാത്രം ഉച്ചയ്ക്ക് പണി കഴിഞ്ഞ് അത്തർ പൂശി ബാറിൽ വന്ന് പ്രമുഖരോടൊപ്പം മദ്യപിക്കുന്നത് ഉയർച്ചതാഴ്ചകളോ ജാതിമതഭേദമോ ഇല്ലാത്ത ലോകമാണ് ബാറെന്ന് കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.


തന്റെ മകൾക്ക് കഥകേൾക്കാനുള്ള ആഗ്രഹമാണ് കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ എഴുതാൻ കാരണമായതെന്ന് സുഭാഷ് ഒട്ടുംപുറം പറഞ്ഞു. തനിക്ക് നാടിനോടുള്ള സ്നേഹം കൊണ്ടാകാം തന്റെ ആദ്യകാല രചനകളിൽ തദ്ദേശീയത കൂടുതലായി കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മനുഷ്യമനസ്സിന്റെ അഗാധതയെ തൊടുന്ന കഥകളോടാണ് താത്പര്യമെന്ന് ഇളവൂർ ശശിയും എല്ലാവർക്കും എഴുതാൻ കഴിയുന്നതിൽനിന്നും വ്യത്യസ്തമായി എഴുതാനാണ് ശ്രമിക്കേണ്ടതെന്ന് റാസിയും അഭിപ്രായപ്പെട്ടു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration