പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ ഡ്രോപ്പിൽ ചേർക്കണം
തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ട് നമ്പർ, ഫോട്ടോ, തിരിച്ചറിയൽ കാർഡ് (EPIC) നമ്പർ തുടങ്ങിയ വിവരങ്ങൾ ഇ ഡ്രോപ്പ് സോഫ്റ്റ് വെയറിൽ ഡിസംബർ മൂന്നിന് മുമ്പായി ചേർത്തിട്ടുണ്ടെന്ന് എല്ലാ ഓഫീസ് മേധാവികളും നിർബന്ധമായും ഉറപ്പ് വരുത്തേണ്ടതാണെന്ന് കണ്ണൂർ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. പരിശീലന ക്ലാസ്സിൽ പങ്കെടുത്ത പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെ വിവരങ്ങൾ ഭൂരിഭാഗവും പരിശീലന കേന്ദ്രങ്ങളിൽ വച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും പരിശീലനത്തിൽ പങ്കെടുക്കാത്ത പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനിയും ബാക്കിയുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ വേതനം നൽകുന്നതിനും ഐഡന്റിറ്റി കാർഡ് തയ്യാറാക്കുന്നതിനും ഈ ഡാറ്റകൾ അത്യാവശ്യമാണെന്ന് അറിയിച്ചു.

