വിക്ടോറിയ കോളേജില്‍ റെയിന്‍ബോ ക്ലബ് ഉദ്ഘാടനം ചെയ്തു
ഗവ. വിക്ടോറിയ കോളേജില്‍ ആരംഭിച്ച റെയിന്‍ബോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലയെ ക്വിയര്‍ സുരക്ഷിത ഇടമാക്കി മാറ്റുന്ന ദീര്‍ഘകാല ഉദ്യമത്തിന്റെ ഭാഗമായാണ് കോളേജില്‍ റെയിന്‍ബോ ക്ലബ് രൂപീകരിച്ചത്.
മാറ്റിനിർത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമൂഹിക മുന്നേറ്റത്തിനും, വിദ്യാഭ്യാസത്തിനും ആവശ്യമായ പ്രോത്സാഹനം നൽകുക, യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.ഗവ. വിക്ടോറിയ കോളേജിനു പുറമെ പത്തിരിപ്പാല ഗവ. കോളേജ്, തോലന്നൂര്‍ ഗവ. കോളേജ്, കൊഴിഞ്ഞാമ്പാറ ഗവ. കോളേജ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും റെയിന്‍ബോ ക്ലബുകള്‍ ആരംഭിച്ചിട്ടുണ്ട്. കോളേജധികൃതരുടെ നിര്‍ദേശാനുസൃതമായും വിദ്യാര്‍ഥി യൂണിയന്റെ പൂര്‍ണ സഹകരണത്തോടെയുമാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്.
കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ എസ്.എല്‍ സിന്ധു അധ്യക്ഷത വഹിച്ചു. ക്വിയര്‍ ആക്ടിവിസ്റ്റ് ആര്യ വാസുകി മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ആരതി അശോക്, ഐ.ക്യു.എ
സി കോര്‍ഡിനേറ്റര്‍ പ്രതീഷ്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഉത്തര പ്രകാശ്, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കെ.ജി ഭഗത് എന്നിവര്‍ സംസാരിച്ചു. കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

