
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്ക് ചെങ്ങളായി വില്ലേജിലുള്ള കൊയ്യം ശ്രീ വിഷ്ണു ക്ഷേത്രത്തിൽ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ ഏഴിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.