
സനാഥാലയത്തിനു വീടൊരുക്കാൻ ഒരുമിക്കാം...
കാൻസർ ചികിൽസയ്ക്കായി ദൂര സ്ഥലങ്ങളിൽ നിന്നൊക്കെ തിരുവനന്തപുരം RCC യിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്കും കുട്ടികൾക്കും ‘സനാഥാലയം’ വർഷങ്ങളായി ഒരു ആശ്രയമാണ്. ഇതിനോടകം നിരവധി പേർക്കാണ് സനാഥാലയം സ്വന്തം വീടായി മാറിയത്. ഇത്രയും കാലം ഒരു വാടക വീട്ടിലാണ് സനാഥാലയം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇനിയുള്ള കാലം സ്വന്തം ഒരു വീട് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുകയാണ് സനാഥാലയം.
ക്യാൻസർ ബാധിതരായ രോഗികൾക്കും കുട്ടികൾക്കും താങ്ങും തണലുമായി സുരക്ഷിതമായ ഒരിടം എന്ന ആശയത്തിലാണ് സനാഥാലയം പ്രവർത്തനം തുടങ്ങുന്നത്. ഈ യാത്രയിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ, ഒരു ആശ്വാസമായി വീട് അനിവാര്യമായ സാഹചര്യത്തിലാണ് ടീം സനാഥാലയം.
ഇതിനായി ഏവരുടെയും ചെറുതും വലുതമായ സഹായങ്ങൾ സനാഥാലയത്തിനെ പ്രതീക്ഷയോടെ നോക്കികാണുന്നവർക്ക് ഒരു കരുത്താകും.
അക്കൗണ്ട് ഡീറ്റെയിൽസ് ചുവടെ:
SANADHALAYAM - A UNIT OF CHIRAK CHARITABLE SOCIETY
A/C No: 50200062940730
IFSC: HDFC0000063
MICR: 695240002
G-Pay Number: 8281247365
https://sanadhalayam.com/