
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം
46 തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 31 തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വർഷത്തെ ഹെൽത്ത് ഗ്രാൻഡ് പ്രൊജക്ടിനും ശ്രീകണ്ഠാപുരം നഗരസഭയുടെ കെ എസ് ഡബ്ല്യു എം പി പദ്ധതിക്കും അംഗീകാരം ലഭിച്ചു. തലശ്ശേരി നഗരസഭ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ഭേദഗതി റിപ്പോർട്ട് അംഗീകാരത്തിനായി സർക്കാരിലേക്ക് അയക്കാനും ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് നടത്തി.
ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡിപിസി ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ഡിപിസി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. ടി സരള, വി ഗീത, എൻ പി ശ്രീധരൻ, ഇ വിജയൻ മാസ്റ്റർ, ലിസി ജോസഫ്, ശ്രീന പ്രമോദ്, കെ.വി ഗോവിന്ദൻ, ടി.ഒ മോഹനൻ, ഡി പി ഒ നെനോജ് മേപ്പടിയത്ത് എന്നിവർ പങ്കെടുത്തു.