
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പിണറായി ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നിലവിലെ ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഓട്ടോമൊബൈൽ/ബി വോക് ബിരുദവും ഒരു വർഷ പ്രവൃത്തിപരിചയം / ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം/മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി സി/ എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡും സഹിതം ഒക്ടോബർ ഒൻപതിന് രാവിലെ 11 മണിക്ക് കമ്പനിമൊട്ടയിലുള്ള പിണറായി ഗവ. ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04902384160